സൈന്ധവ് : വികാസ് ആയി നവാസുദ്ധീൻ സിദ്ധിക്കി

വെങ്കിടേഷ് ദഗ്ഗുബാട്ടി ഇപ്പോള്‍ തന്റെ അടുത്ത പ്രോജക്റ്റായ ‘സൈന്ധവ്’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു.  ചിത്രത്തിൽ ആര്യയും അഭിനയിക്കുന്നുണ്ട്.    ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ  പുറത്തുവിട്ടു.   ചിത്രത്തിൽ വികാസ് ആയി നവാസുദ്ധീൻ സിദ്ധിക്കി എത്തുന്നു

 

പ്രതിഭാധനനായ സംവിധായകന്‍ ഷൈലേഷ് കൊളാനുവിന്‍റെ സംവിധാനത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.വെങ്കിടേഷിൻറെ 75–ാം ചിത്രമാണിത്.  ചിത്രം അടുത്ത വർഷം ജനുവരി 13ന് പ്രദർശനത്തിന് എത്തും

‘റാണാ നായിഡു’ വെബ് സീരീസിനു ശേഷം, ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം അദ്ദേഹത്തിൻറെ പുതിയ ചിത്രമാണിത്,സൈന്ധവ്. വരാനിരിക്കുന്ന സൈന്ധവ് എന്ന ചിത്രത്തിലെ നായികയായി പ്രതിഭാധനയായ നടി ശ്രദ്ധ ശ്രീനാഥ്‌ ആണ്.

Leave A Reply