രാം പോതിനേനിയും ശ്രീലീലയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ സ്കന്ദയുടെ നിർമ്മാതാക്കൾ പുതിയ ഗാനം റിലീസ് ചെയ്തു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സെപ്റ്റംബർ 28ന് തീയേറ്ററുകളിൽ എത്തി.
ബോയപതി ശ്രീനിവാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ പ്രിൻസ് സെസിൽ ഒരു നെഗറ്റീവ് റോളിൽ എത്തുന്നുണ്ട്.
ശ്രീനിവാസ സിൽവർ സ്‌ക്രീൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് സ്കന്ദ നിർമ്മിക്കുന്നത്, പവൻ കുമാറും സീ സ്റ്റുഡിസ്യോസ് സൗത്തും ചേർന്നാണ് ഇത് അവതരിപ്പിക്കുന്നത്. സന്തോഷ് ദേതേക്കാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, തമ്മിരാജു എഡിറ്റർ.