തിരുവല്ല : പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൃഷ്ണപാദം റോഡ് പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് മനോജ് വെട്ടിക്കൽ അധ്യക്ഷതവഹിച്ചു.
ടി.വി. വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ചന്ദ്രു എസ്.കുമാർ, കെ.ബി. മുരുകേഷ്, ജയൻ ജനാർദനൻ, സി.രവീന്ദ്രനാഥ്, ജി. വേണുഗോപാൽ, പ്രദീപ് വില്ലുമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.