റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ സമരം: യു.ഡി.എഫ്. കൺവെൻഷൻ

തോപ്പുംപടി : സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള സമരപരിപാടിയുടെ മുന്നോടിയായി കൊച്ചിയിൽ യു.ഡി.എഫ്. കൺവെൻഷൻ നടത്തി. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു.

കൊച്ചി യു.ഡി.എഫ്. ചെയർമാൻ ജോൺ പഴേരി അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, എൻ.കെ. നാസർ, എൻ. വേണുഗോപാൽ, ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യം, എം.പി. ശിവദത്തൻ, അജിത് അമീർ ബാവ, കെ.എം. റഹിം, കെ.കെ. കുഞ്ഞച്ചൻ, വി.എച്ച്. ഷിഹാബുദ്ദീൻ, പി.പി. ജേക്കബ്, കെ.സി. ടോമി, ഷൈല തദേവൂസ്, പി.എച്ച്. നാസർ, അഡ്വ. ആന്റണി കുരീത്തറ, പി. രാജേഷ്, കെ.ബി. ജബ്ബാർ, ഷാജി കുറുപ്പശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Leave A Reply