ചേലക്കര: തൃശ്ശൂർ ചേലക്കര പഞ്ചായത്തിൽ മൂന്നാം വാർഡായ പരക്കാട്ട് കോടികൾ ചെലവിട്ട് നിർമിച്ച അഞ്ച് സർക്കാർ പദ്ധതികളിൽ പ്രവർത്തിക്കുന്നത് ഒന്നു മാത്രം. വലിയ രീതിയിലാണ് പദ്ധതികളുടെ ഉദ്ഘാടനം നടന്നതെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.
ജില്ലാ കൃഷിത്തോട്ടം, കൊപ്രാ ഡ്രയർ, പഴം-പച്ചക്കറി സംസ്കരണ പ്ലാന്റ്, റൈസ് പാർക്ക് എന്നിങ്ങനെ പദ്ധതികൾ പലവിധം. എന്നാൽ, നിലവിൽ പ്രവർത്തിക്കുന്നത് ജില്ലാ കൃഷിത്തോട്ടം മാത്രം. കേര ബയോ പാർക്ക് പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല.