പത്തനംതിട്ട: ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള് ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്ജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില് ഒരുക്കേണ്ട ക്രമീകരണങ്ങള് സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളിൽ ചേർന്ന ആലോചനായോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദ്ദേശാനുസരണമാണ് ആലോചനായോഗം ചേര്ന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് മികച്ച രീതിയിലുളള സേവനവും ക്രമീകരണങ്ങളും ഉറപ്പാക്കണം. ക്ലോറിനേഷന്, ഫോഗിംഗ് പോലുള്ള ശുചീകരണ പ്രവര്ത്തനങ്ങള് നടത്തണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില് പ്രത്യേക മെഡിക്കല് സംഘത്തെ നിയോഗിക്കണം.