ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയിൽ സമാന്തരമായി എഴുത്ത് ലോട്ടറി ആലപ്പുഴ നഗരത്തിൽ വ്യാപകം. ഈ ചൂതാട്ടത്തിൽ കളിക്കാനിറങ്ങുന്നത് സാധാരണ തൊഴിലാളികളും ദിവസവേതനക്കാരുംമുതൽ ഉയർന്ന ഉദ്യോഗമുള്ളവർവരെയാണ്.
സംസ്ഥാന ഭാഗ്യക്കുറിയുടെ അതതുദിവസത്തെ നറുക്കെടുപ്പിൽ സമ്മാനംലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നുനമ്പരുകൾ മുൻകൂട്ടിയെഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി. ഒരുതവണ മൂന്നക്കനമ്പർ എഴുതാൻ 10 രൂപയാണ് ഈടാക്കുന്നത്. ചില കടകളിൽ ഈ തുക പിന്നെയും ഉയരും.
ഒരേനമ്പർതന്നെ ചുരുങ്ങിയത് ഒരാൾക്ക് 100 എണ്ണംവരെ എഴുതാമെന്നതിലൂടെ സമാന്തര ലോട്ടറിയിലൂടെ പ്രതിദിനം മറിയുന്നതു ലക്ഷങ്ങളാണ്. എഴുതിയ നമ്പരുകൾ ഒത്തുവന്നാൽ എഴുതിയ എണ്ണത്തിനനുസരിച്ച് 5,000 രൂപ സമ്മാനമായി ലഭിക്കും.