അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും- കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് എന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആറ് മാസം മുൻപ് തന്നെ ആരംഭിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും തുടര്‍ഭരണം ഉണ്ടാകും.  ജനാധിപത്യത്തെ അട്ടിമറിച്ച്‌ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി മോഷ്ടിച്ചു കൊണ്ടുപോയ മധ്യപ്രദേശ് ഇത്തവണ തിരിച്ചുപിടിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

തെലങ്കാനയിലും മിസോറാമിലും കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം നേടും.പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്. ജാതി സെൻസസ് വേണമെന്ന് ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടല്ലെന്നും പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

Leave A Reply