ഒമാനില്‍ സദാചാര ലംഘനം നടത്തിയെന്ന കേസില്‍ പ്രവാസികൾ അറസ്റ്റിൽ

ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ സദാചാര ലംഘനം നടത്തിയെന്ന കേസില്‍ പ്രവാസികൾ അറസ്റ്റിൽ. പൊതു ധാർമ്മികത ലംഘിച്ചതിനാണ് ഏഷ്യൻ വംശജരായ  ഒരു കൂട്ടം സ്ത്രീകളെ മസ്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷർ വിലായത്തിൽ നിന്നും അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബൗഷർ വിലായത്തിലെ അൽ ഖുവൈറീൽ നിന്നുമാണ് ഇവരെ പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

Leave A Reply