താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രങ്ങളുടെ ഫൈനല്‍ ഔട്ടിനെക്കുറിച്ച് അനിരുദ്ധ് രവിചന്ദര്‍ നല്‍കുന്ന ഒരു അഭിപ്രായമുണ്ട്. വാക്കുകളിലൂടെയല്ല മറിച്ച് ഇമോജികളിലൂടെയാവും എക്സിലൂടെ അനിരുദ്ധിന്‍റെ റിവ്യൂ. സത്യസന്ധതയുടെ കാര്യത്തില്‍ അതിന് പ്രേക്ഷകര്‍ നല്ല മാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നതിനാല്‍ അനിരുദ്ധ് വരാനിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ച് പറയുന്ന അഭിപ്രായത്തിന് ഏറെ മൂല്യമുണ്ട്. സമീപകാലത്ത് ജയിലര്‍, ജവാന്‍ എന്നീ ചിത്രങ്ങളെക്കുറിച്ച് അനിരുദ്ധ് എക്സില്‍ ഇട്ട പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലിയോയെക്കുറിച്ചും തനിക്കുള്ള അഭിപ്രായം അനിരുദ്ധ് പങ്കുവച്ചിരിക്കുകയാണ്.
