മഹാരാഷ്ട്രയിൽ എൽ പി ജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ബസുകൾക്ക് തീപിടിച്ചു.നഗരത്തിലെ തഥാവഡെ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. അഞ്ചിലധികം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തായി പാർക്കുചെയ്തിരുന്ന കോളേജ് ബസുകളാണ് കത്തിനശിച്ചത്.
ടാങ്കറുകളിൽ നിന്നും സിലിണ്ടറുകളിലേക്ക് കൂടുതൽ അളവിൽ എൽ പി ജി നിറച്ചതാകാം സ്‌ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്.