അങ്കമാലി : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു., കേരള കർഷകസംഘം, കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ അങ്കമാലി പോസ്റ്റ് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കേരള കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി സി.കെ. സലിംകുമാർ അധ്യക്ഷനായി.
പി.ജെ. വർഗീസ്, ടി.ഐ. ശശി, കെ.പി. റെജീഷ്, പി. അശോകൻ എന്നിവർ സംസാരിച്ചു. സമരത്തിന് പി.വി. മോഹനൻ, എം.ടി. വർഗീസ്, സി.എൻ. മോഹനൻ, എം.എൽ. ചുമ്മാർ, അഡ്വ. എം.വി. പ്രദീപ്, രാജു അമ്പാട്ട്, റീന രാജൻ എന്നിവർ നേതൃത്വം നൽകി.