വണ്ടിപ്പെരിയാർ : ഐ.എൻ.ടി.യു.സി. പീരുമേട് റീജണൽ കമ്മിറ്റി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുൻപിൽ ധർണ നടത്തി.
കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യാനുസരണം ഡോക്ടർമാരെ നിയമിക്കുക, രാത്രികാല സമയങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ധർണ നടത്തിയത്.
ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റിയംഗം പി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് കെ.എ.സിദ്ധിഖ് അധ്യക്ഷത വഹിച്ചു.
എം.ഉദയസൂര്യൻ, പി.നളിനാക്ഷൻ, എസ്.ഗണേശൻ, പാപ്പച്ചൻ വർക്കി, ബാബു ആന്റപ്പൻ, ശാരി ബിനുശങ്കർ, പ്രിയങ്ക മഹേഷ്, ഷാൻ അരുവിപ്ലാക്കൽ, എം.ഗണേശൻ, കെ.കെ.ഗോപി പ്രസംഗിച്ചു.