ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു

കുളത്തുപ്പുഴ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ കുളത്തുപ്പുഴ സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് കുട്ടികൾക്കായി ഗ്ലാസ് പെയിൻ്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബർ 7 ശനി രാവിലെ 10 മണി മുതൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

പ്രിൻസിപ്പാൾ സി. മറിയ ജിനോയി എൽ എസ് ഡി പി, ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ സുനിൽ കുമാർ (പി ടി എ പ്രസിഡന്റ്‌) ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഷീന ജെ. (ടീച്ചർ), എൻ സി ഡി സി, പി ആർ ഒ കോഡിനേറ്റർ, അൽ അമീന എ., എൻ സി ഡി സി, പി ആർ ഒ, ഷഹന എ. എന്നിവർ ആശംസ പ്രസംഗം നടത്തി.

മിൻഹാസ് ജമീർ (സ്റ്റാഫ് സെക്രട്ടറി) സ്വാഗതം ആശംസിച്ച ചടങ്ങിൽ, സുബിനിഷ എൻ. എസ്. (അദ്ധ്യാപിക) നന്ദി പ്രസംഗം നടത്തി. പെയിന്റിംഗ് പരിശീലനത്തിന് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ നേതൃത്വം നൽകി. ക്ലാസ്സിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെറ്റീരിയൽസ് സൗജന്യമായി നൽകുകയും, അവർ ചെയ്ത പെയിന്റിംഗ് വർക്കുകൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകുകയും ചെയ്തു.
Leave A Reply