കർണ്ണാടകത്തിൽ കരടിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

കർണ്ണാടകത്തിലെ ബെലഗാവി ജില്ലയിൽ കരടിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ഖാനാപുര നഗരത്തിനടുത്തുള്ള ഘോസെബദ്രുക ഗ്രാമത്തിലാണ് സംഭവം.63 കാരനായ ഭീമാജി മിരാഷിയാണ് കൊല്ലപ്പെട്ടത്.അദ്ദേഹം തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കരടി ആക്രമിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന മറ്റുള്ള കർഷകർ നോക്കിനിൽക്കെ ആയിരുന്നു ആക്രമണം.കർഷകന്റെ മൃതദേഹം രണ്ട് കിലോമീറ്ററോളം വനത്തിലേക്ക് വലിച്ചിഴച്ച കരടി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഫാമിൽ ജോലി ചെയ്യുന്നവരുടെ സാന്നിധ്യത്തിലായിരുന്നു കരടി കർഷകനെ ആക്രമിച്ചത്. മറ്റുള്ളവർ ബഹളം വെച്ചിട്ടും കല്ലെറിഞ്ഞിട്ടും കരടി ആക്രമണം തുടർന്നു.

മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗങ്ങൾ ഗ്രാമങ്ങളിലേക്ക് കടക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഖാനാപുര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave A Reply