മോഹന്‍ലാല്‍ ടിനു പാപ്പച്ചന്‍ ചിത്രം ഉപേക്ഷിച്ചത് എന്തുകൊണ്ട്? സംവിധായകന്‍ തന്നെ തുറന്നു പറയുന്നു

കൊച്ചി: മലയാളത്തിലെ പുതിയ സംവിധായകരില്‍ പ്രമുഖനാണ് ടിനു പാപ്പച്ചന്‍. ചാവേറാണ് ഇദ്ദേഹം സംവിധാനം ചെയ്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം. ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം സമിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ മേക്കിംഗ് നല്ല പ്രശംസ നേടുന്നുണ്ട്. അതിനിടെയാണ് തന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് ടിനു പറഞ്ഞത്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനു ഇടക്കാലത്ത് സജീവമായിരുന്നു മോഹന്‍ലാല്‍ ടിനു പാപ്പച്ചന്‍ ചിത്രം മാറിപ്പോയതിന്‍റെ കാരണം വ്യക്തമാക്കിയത്. താന്‍ പറഞ്ഞ കഥ മോഹന്‍ലാലിന് വര്‍ക്ക് ആയില്ലെന്നും അതിനാല്‍ പ്രൊജക്ട് മാറിപ്പോയെന്നും. എന്നാല്‍ എനിയും മോഹന്‍ലാലിനോട് കഥ പറയാനുള്ള അവസരം ഉണ്ടെന്നും ടിനു പറയുന്നു.

Leave A Reply