സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് പുതിയ സമിതിയെ നിയോഗിക്കാൻ തീരുമാനം. ശ്രീരാം-സേവാ വിധി വിധാൻ എന്നു പേരിട്ടിരിക്കുന്ന സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തീകരിക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പുറത്തുവിട്ടു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയുടെ എല്ലാ ചടങ്ങുകളും രാമാനന്ദി പ്രതിഷ്ഠാ രീതി പ്രകാരമായിരിക്കും നടക്കുകയെന്നും സമിതി ഒരു ഗ്രന്ഥം ഇതിനായി തയ്യാറാക്കുന്നുണ്ടെന്നും ട്രഷർ ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു.
അതേസമയം രാമകഥ മ്യൂസിയം നിയമപരമായി ട്രസ്റ്റായിരിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വിദേശ കറൻസിയിൽ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമനടപടികൾ ഉൾപ്പെടെ 18-ഓളം കാര്യങ്ങൾ ചർച്ച ചെയ്തതായും വിദേശ സംഭാവന നിയന്ത്രണ പ്രകാരം ട്രസ്റ്റ് അനുമതിയ്‌ക്കായി അപേക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.