കോട്ടായിയിൽ കനാൽ സൈഫണ് ഒരു കോടിയുടെ ഭരണാനുമതി

കോട്ടായി: ഗവ.ഹൈസ്കൂളിന് മുന്നിൽ ബസുകൾ നിറുത്തിയിടുന്നതിന് കനാൽ സൈഫൺ നിർമ്മിക്കുന്നതിന് ഒരുകോടിയുടെ ഭരണാനുമതിയായി. ജലസേചന വകുപ്പിനാണ് നിർമ്മാണ ചുമതല. കനാലിന് മുകളിൽ സ്ലാബിട്ടാണ് സൈഫൺ നിർമ്മിക്കുക. കഴിഞ്ഞ ബഡ്ജറ്റിലാണ് പദ്ധതിക്ക് തുക വകയിരുത്തിയത്.

ജലസേചന വകുപ്പ് പരിശോധിച്ച് സ്ഥലം സൈഫൺ നിർമ്മാണത്തിന് അനയോജ്യമാണെന്ന് കണ്ടെത്തിയാണ് അംഗീകാരം നൽകിയത്. ടെൻഡർ പൂർത്തിയാക്കി അടുത്ത മാസം നിർമ്മാണം ആരംഭിക്കും. സൈഫൺ വരുന്നതോടെ കോട്ടായി ജംഗ്ഷനിൽ ബസുകൾ നിറുത്തിയിടാൻ പ്രത്യേകം സ്ഥലം വേണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമാകും.

ഇതോടൊപ്പം ഗുരുവായൂർ, പൊള്ളാച്ചി, കാടാമ്പുഴ, തൃശൂർ ഉൾപ്പടെയുള്ള ദീർഘദൂര യാത്രകൾക്കും കുഴൽമന്ദം, പെരിങ്ങോട്ടുകുറുശി ഭാഗത്തേക്കും പോകുന്നതിന് കടകൾക്ക് മുന്നിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയ്ക്കും പരിഹാരമാകും.

Leave A Reply