വികസനങ്ങള്‍ മുന്നേറ്റങ്ങള്‍ കാഴ്ചപ്പാടുകള്‍; ബഹുജനസദസ്സ് മുഖ്യമന്ത്രിയും മന്ത്രിമാരും വയനാട് ജില്ലയിലെത്തും

വയനാട്: നവകേരള നിര്മ്മിതിയില് ഇതിനകമുണ്ടായ മുന്നേറ്റങ്ങള്, പുതിയ കാഴ്ചപ്പാടുകള്, വികസനപദ്ധതികള് തുടങ്ങിയ കാര്യങ്ങള് പൊതുജനങ്ങളുമായി പങ്കുവെക്കാനും സംവദിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തുന്നു.
നവംബര് 23 ന് ജില്ലയില് നിയോജക മണ്ഡല അടിസ്ഥാനത്തില് നടക്കുന്ന ബഹുജ നസദസ്സില് മുഖ്യമന്ത്രി പിണറായി വിജയന് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കും. മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം ബഹുജന സദസ്സില് അണിനിരക്കും. സമൂഹത്തിന്റെ ചിന്താഗതികള് അടുത്തറിയുന്നതിനും മണ്ഡലങ്ങള് തോറും നാടിന്റെ സ്പന്ദനങ്ങള് നേരിട്ടറിയുന്നതിനുമായുള്ള ജനസൗഹൃദ സദസ്സില് നാടിന്റെ നാനാതുറയിലുളളവരുടെ പങ്കാളിത്തമുണ്ടാകും.
ഓരോ മണ്ഡലങ്ങളിലും എം.എല്.എ മാരുടെ നേതൃത്വത്തിലായിരിക്കും ബഹുജന സദസ്സുകള് നടക്കുക. സ്വാതന്ത്യ സമരസേനാനികള്, വെറ്ററന്സ് പ്രതിനിധികള്, വിവിധ മേഖലകളിലെ പ്രമുഖര്, മഹിള യുവജന വിദ്യാര്ത്ഥി വിഭാഗങ്ങളില് നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്, കേളേജ് യൂണിയന് ഭാരവാഹികള്, പട്ടികജാതി പട്ടികവര്ഗ്ഗ വിഭാഗത്തില് നിന്നുമുള്ള പ്രതിഭകള്, കലാകാരന്മാര്, സെലിബ്രിറ്റികള്, വിവിധ മേഖലകളില് അവാര്ഡ് നേടിയവര്, തെയ്യം കലാകാരന്മാര്, സാമുദായിക സംഘടനാ നേതാക്കള്, മുതിര്ന്ന പൗരന്മാരുടെ പ്രതിനിധികള്, സംഘടനാ പ്രതിനിധികള്, കലാ സാംസ്‌കാരിക പ്രതിനിധികള്, ആരാധനാലയങ്ങളുടെ പ്രതിനിധികള് തുടങ്ങിയവര് ബഹുജന സദസ്സില് പങ്കെടുക്കും.
കര്ഷകര്, കര്ഷക തൊഴിലാളികള്, ഇതര തൊഴിലാളികള്, സഹകരണ സ്ഥാപന തൊഴിലാളികള് തുടങ്ങിയവരും ബഹുജന സദസ്സില് അണിനിരക്കും.
നവംബര് 23 ന് രാവിലെ 9 ന് കല്പ്പറ്റയില് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില് മൂന്ന് മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രഭാത യോഗം നടക്കും. അതിന് ശേഷം രാവിലെ 11 ന് കല്പ്പറ്റ നിയോജക മണ്ഡലത്തിലെ ബഹുജനസദസ്സും ഉച്ചയ്ക്ക് 3 ന് ബത്തേരി മണ്ഡലത്തിലും വൈകീട്ട് 4.30 ന് മാനന്തവാടി നിയോജക മണ്ഡലം ബഹുജനസദസ്സും നടക്കും. ബഹുജന സദസ്സില് പൊതുജനങ്ങളിലൂടെയുള്ള സംവാദത്തിലൂടെ പുതിയ കാഴ്ചപ്പാടുകള് മുഖ്യമന്ത്രി പങ്കുവെക്കും.
Leave A Reply