ത്രീ ഡി സാങ്കേതിക വിദ്യ ആദ്യ കെട്ടിടം ഉദ്ഘാടനം നാളെ മന്ത്രി കെ രാജൻ നിർവഹിക്കും

തിരുവനന്തപുരം:  നിർമാണ മേഖലയിലെ പുതിയ സാങ്കേതിക വിദ്യ ത്രീ ഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ കെട്ടിടം അമേസ്28 ന്റെ ഉദ്ഘാടനം നാളെ (ഒക്‌ടോബർ 10) രാവിലെ 11.30 ന് പിടിപി നഗറിലെ  സംസ്ഥാന നിർമിതി കേന്ദ്രം കാമ്പസിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. 28 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ  കെട്ടിടം  കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ ഐ ടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വാസ്ത പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

ചടങ്ങിൽ  വി കെ പ്രശാന്ത് എംഎൽഎറവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾസംസ്ഥാന നിർമിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.

Leave A Reply