ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാൽ നിശ്ശബ്ദരായിരിക്കില്ലെന്ന് ബസവരാജ് ബൊമ്മെ

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാൽ നിശ്ശബ്ദരായിരിക്കില്ലെന്ന് കർണാടക മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സംസ്ഥാനത്ത് ഗണേശ ചതുർഥിയാഘോഷം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായുള്ള പരാതികളോട് ഹാവേരിയിലെ ബങ്കാപുരിൽ ഹിന്ദു ജാഗ്രുതി സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യക്ഷേമത്തിനായി നിലകൊള്ളുന്ന സനാതനധർമം പിന്തുടരുന്നവരാണ് ഞങ്ങൾ. സനാതനധർമം ഞരമ്പുകളിലൂടെ ഒഴുകുകയാണ്. എല്ലാവരെയും നമ്മൾ അംഗീകരിക്കും. എന്നാൽ, സനാതനധർമത്തെ മോശമായിചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply