ദോഹ: തുടര്‍ച്ചയായ മൂന്നാം തവണയും ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ ലോകകിരീടം സ്വന്തമാക്കി സൂപ്പര്‍ ഡ്രൈവര്‍ മാക്‌സ് വെസ്റ്റപ്പന്‍. ഖത്തര്‍ ഗ്രാന്‍ഡ് പ്രീയില്‍ രണ്ടാംസ്ഥാനം നേടിയതോടെയാണ് റെഡ് ബുള്ളിന്റെ താരമായ വെസ്റ്റപ്പന്‍ ലോകകിരീടം ഉറപ്പിച്ചത്.
ആറുഗ്രാന്‍പ്രീകള്‍ ബാക്കിനില്‍ക്കെ 407 പോയന്റ് നേടിയാണ് വെസ്റ്റപ്പന്‍ കിരീടത്തില്‍ മുത്തമിട്ടത്. 223 പോയന്റുമായി റെഡ്ബുള്ളിന്റെ തന്നെ സെര്‍ജിയോ പെരസാണ് രണ്ടാമത്. മുന്‍ ലോകചാമ്പ്യനായ ഫെറാറിയുടെ ലൂയി ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. 194 പോയന്റാണ് താരത്തിനുള്ളത്.