ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക പുറത്തിറക്കി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക പുറത്തിറക്കി. തൊണ്ണൂറ്റിയൊന്നാമത് വ്യോമസേനാദിനാഘോഷത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ചടങ്ങിൽ വ്യോമസേനാ മേധാവി വി.ആർ. ചൗധരിയാണ് പുതിയ പതാക അവതിരിപ്പിച്ചത്. അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നം പതാകയിലുണ്ട്. കൊളോണിയൽ ചിഹ്നങ്ങൾ ഉപേക്ഷിച്ച് പൂർണമായി ഇന്ത്യൻപാരമ്പര്യം വിളിച്ചോതുന്നതാണ് പതാക. 72 വർഷങ്ങൾക്കുശേഷമാണ് പതാക പുതുക്കുന്നത്.

രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വ്യോമസേനയ്ക്ക് ആശംസകളറിയിച്ചു. രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാൻ വ്യോമസേന സജ്ജമാണെന്ന് വി.ആർ. ചൗധരി പറഞ്ഞു.ഗംഗാ-യമുന നദികളുടെ കരകളിലായി നടന്ന വ്യോമസേനാദിനാഘോഷത്തിൽ 120 എയർക്രാഫ്റ്റുകൾ ഭാഗമായി. ഗ്വാളിയോർ, ആഗ്ര, പ്രയാഗ് രാജ് ഉൾപ്പെടെ പത്ത് എയർബേസുകളിൽനിന്നാണ് ഇവ പറന്നുയർന്നത്.

Leave A Reply