കേരളോത്സവം 2023 ന്റെ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

പാലക്കാട്: കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2023 ന്റെ ഫുട്ബോള് ടൂര്ണമെന്റ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില് ഉദ്ഘാടനം ചെയ്തു.
കേരളശ്ശേരി ഹൈസ്‌കൂള് ഗ്രൗണ്ടില് നടന്ന പരിപാടിയില് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി എല്ലാ ടീം അംഗങ്ങളും ക്ലബ്ബ് ഭാരവാഹികളും മാന്യസംസ്‌കരണ പ്രതിജ്ഞ ചൊല്ലി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന് റഹ്മാന് അധ്യക്ഷനായ പരിപാടിയില് യൂത്ത് കോ-ഓര്ഡിനേറ്റര് പി.യു സന്ദീപ്, ബ്ലോക്ക് മെമ്പര് ബി. നന്ദിനി, പത്താം വാര്ഡ് മെമ്പര്മാര് ടീം അംഗങ്ങള് എന്നിവര് പങ്കെടുത്തു.
Leave A Reply