ചെന്നൈ: ചെപ്പോക്കില്‍ ഒരു കൂട്ടത്തകര്‍ച്ചയുടെ വക്കിലായിരുന്നു ടീം ഇന്ത്യ. സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് തെളിയും മുമ്പേ കൂടാരം കയറിയത് മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍. നായകന്‍ രോഹിത് ശർമ, ഇഷൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവര്‍ സംപ്യജ്യരായി മടങ്ങുമ്പോള്‍ ചെപ്പോക്ക് ഗാലറി നിരാശയോടെ തലയില്‍ കൈവച്ചു. എന്നാല്‍ പിന്നീടാണ് കോഹ്‍ലിയും രാഹുലും ക്രീസില്‍ ഒത്തു ചേരുന്നത്. പതിഞ്ഞ താളത്തിലാരംഭിച്ച് പിന്നെ ഓസീസ് ബോളര്‍മാര്‍ക്ക് മേല്‍ കോഹ്‍ലി രാഹുല്‍ ജോഡി സമഗ്രാധിപത്യം സ്ഥാപിച്ചു. അസാമാന്യമായൊരു ചേസിങ് കൂട്ടുകെട്ടാണ് ചെപ്പോക്കിൽ പിറന്നത്. സെഞ്ച്വറിയോളം പോന്ന അർധസെഞ്ച്വറികളുമായാണ് ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചത്.
കോഹ്‍ലി പുറത്തായ ശേഷം ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു രാഹുല്‍. ഒപ്പം സെഞ്ച്വറിയിലേക്കും. കോഹ്ലി പുറത്താവുമ്പോള്‍ 75 റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. ഹര്‍ദികിനെ അപ്പുറത്ത് നിര്‍ത്തി വിജയത്തിനൊപ്പം സെഞ്ച്വറിയും കുറിക്കാമെന്നായിരുന്നു രാഹുലിന്‍റെ കണക്കു കൂട്ടല്‍. എന്നാല്‍ താന്‍ നേരിട്ട ആറാം പന്തില്‍ ഹേസല്‍വുഡിനെ സിക്സര്‍ പറത്തി പാണ്ഡ്യയും ടോപ് ഗിയറിലായി.