അച്ഛനെയും മകനെയും ആക്രമിച്ചവർ പി​ടി​യി​ൽ

കിഴക്കേക്കല്ലട: ഇടിയക്കടവ് പാലത്തിന് സമീപം മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമി​ച്ചവർ പി​ടി​യി​ൽ. കിഴക്കേകല്ലട ചാലപ്പുറം ചെരുവിൽ സുകു (57), മകൻ പ്രശാന്ത് എന്നിവരെ മർദ്ദി​ച്ച കേസി​ൽ കിഴക്കേക്കല്ലട തെക്കേമുറി മുനമ്പത്ത് വീട്ടിൽ ശരത്ത് (28), പേഴംതുരുത്ത് മുരളി സദനത്തിൽ അരുൺ (27), ഓതിരമുകൾ കാരക്കത്തിൽ വീട്ടിൽ അജിൽ രവി (26)എന്നിവരെയാണ് കിഴക്കേക്കല്ലട പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി​കളെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ സുധീഷ് കുമാർ, എസ്.ഐ പ്രദീപ്, ദിലീപ് കുമാർ, എ.എസ്.ഐ സതീശൻ, സി​.പി​.ഒ സുരേഷ് ബാബു, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply