ഗസയിലെ നിരായുധരായ സാധാരണക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് സൗദി അറേബ്യ. യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്കയോടും യൂറോപ്യൻ യൂണിയനോടും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര പരിഹാരം കാണുന്നതിനായി ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായും സൗദി അറേബ്യ ചർച്ച നടത്തി.
എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളും നിയമങ്ങളും മാനിക്കണം. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്.