ഒമാനിൽ തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 55 പ്രവാസി തൊഴിലാളികളെ ഒമാനിലെ സീബിൽ നിന്ന് അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയവും റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സ്വകാര്യ വീടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ജോലിയെടുക്കുന്നതും പൊതുധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളും കണ്ടെത്തി.
പിടിയിലായവർക്കെതിരെ നിയമ നടപടികൾ എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ നിയമം ലംഘിച്ചതിന് പ്രവാസി തൊഴിലാളികളെ സിനാവ് വിലായത്തിൽ നിന്നും അധികൃതർ പിടികൂടി.