‘തോൽവി എഫ്സി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്; തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണെന്ന് ആരാധകർ…..!

രസകരമായ കുടുംബകഥയുമായി തിയേറ്ററുകളിലെത്താൻ തയാറെടുക്കുന്ന തോൽവി എഫ്സിയിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. കോമഡി ഡ്രാമ വിഭാ​ഗത്തിലാണ് സിനിമ എത്തുന്നതെന്നാണ് സൂചനകൾ. ഷറഫുദ്ദീനും ജോണി ആന്റണിയും അൽത്താഫ് സലീമുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജോർജ് കോരയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളുമായി പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതും സോഷ്യൽമീഡിയയിലടക്കം ഏറെ സ്വീകാര്യത നേടിയിരുന്നു. ജോർജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ ‘തോൽവി എഫ്‌സി’യുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കുരുവിളയുടെ ഇളയമകൻറെ വേഷത്തിൽ എത്തിയിരിക്കുന്നതും ജോർജ്ജ് കോരയാണ്.

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘തിരികെ’ എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായിരുന്ന ജോർജ് കോര നിവിൻ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുകൂടിയാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ അദ്ദേഹം ‘പ്രേമം’, ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘ജാനകി ജാനെ’ ഉൾപ്പടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.

Leave A Reply