റിലീസിനുമുന്നേ കുതിക്കുന്ന ലിയോ; യുകെ കളക്ഷനില്‍ റെക്കോര്‍ഡ് ഉറപ്പാക്കി

ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം വാര്‍ത്തകളില്‍ നിറയുകയാണ്. റിലീസടുത്തതിനാല്‍ ആരാധകരുടെ ചര്‍ച്ചകളില്‍ ലിയോ സിനിമയാണ് ഇപ്പോള്‍. യുകെയിലടക്കം വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഇതിനകും യുകെയില്‍ ലിയോയുടെ 50,000 ടിക്കറ്ററ്റകള്‍ വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

യുകെയിലെ കണക്ക് ഒരു തമിഴ് സിനിമയുടെ റെക്കോര്‍ഡാണെന്നാണ് വ്യക്തമാക്കുന്നു. വൈകാതെ ലിയോ യുകെയില്‍ ഇന്ത്യയുടെ സിനിമകളില്‍ ഒന്നാമത് എത്തും എന്ന് വിതരണക്കാരായ അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 14നാണ് തമിഴ്‍നാട്ടില്‍ ബുക്കിംഗ് തുടങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയിപ്പോള്‍ എല്ലാ കണ്ണുകളും റിലീസ് കളക്ഷൻ എത്രയായിരിക്കും എന്നതിലേക്കാണ്.

Leave A Reply