ലാലു അലക്സ്, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’ ഒക്ടോബർ 27ന് എത്തും : പുതിയ പോസ്റ്റർ പുറത്തിറങ്ങി
ഇമ്പം മലയാളം മുഴുനീള ഫാമിലി എന്റർടെയ്‌നർ ചിത്രം ശ്രീജിത്ത് ചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ബ്രോ ഡാഡിക്ക് ശേഷം ദീപക് പറമ്പോൾ, ലാലു അലക്‌സ്. മീര വാസുദേവൻ, ദർശന സുദർശൻ, ഇർഷാദ് അലി എന്നിവർക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇമ്പത്തിൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള സിനിമാ നിർമ്മാണ കമ്പനിയായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ഇമ്പം എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഒക്ടോബർ 27ന് എത്തും
ഹൃദയം ഫെയിം കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവാജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇമ്പം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിജയ് ജയനും എഡിറ്റർ കുര്യാക്കോസ് കുടശ്ശേരിലുമാണ്. ഇമ്പം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറാണ് ജിജോ ജോസ്. ഒരു പഴയകാല പ്രസിദ്ധീകരണശാലയുടെ മാനേജരായിരുന്ന കരുണാകരന്റെയും തന്റെ സ്ഥാപനത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന നിതിൻ എന്ന യുവ കാർട്ടൂണിസ്റ്റിന്റെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് മുഴുനീള ഫാമിലി എന്റർടെയ്‌നർ ചിത്രീകരിക്കുന്നത്. മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിക്ക് ശേഷം ലാലു അലക്‌സ് മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഇമ്പം സിനിമ എത്തുന്നത്.