പെ​ൺ​കു​ട്ടി​യെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത ഫോ​ൺ ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക്ക് ത​ട​വ്

കു​വൈ​ത്ത് സി​റ്റി: സ്വ​കാ​ര്യ ചിത്രങ്ങൾ ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത ഫോ​ൺ ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക്ക് ത​ട​വ്. യൂ​നി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ർ​ഥി​നി ശ​രി​യാ​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യ ഫോ​ണി​ൽ നിന്നും ഷോ​പ്പി​ലെ ടെ​ക്നീ​ഷ്യ​ൻ സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് ഈ ​ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി ആരംഭത്തിൽ പ​ണം ന​ൽ​കി​യെ​ങ്കി​ലും ആ​വ​ശ്യം തു​ട​ർ​ന്നു. ഇ​തോ​ടെ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ്ര​തി​യെ ര​ണ്ട് വ​ർ​ഷ​ത്തെ ത​ട​വി​നാ​ണ് ശി​ക്ഷി​ച്ച​ത്. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ നാ​ടു​ക​ട​ത്തും.

Leave A Reply