ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കും; ചെന്നിത്തല

ഡൽഹി: ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുമെന്നും കോൺഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സമയം ഉണ്ടെന്നും ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കോൺഗ്രസ് പത്ത് ദിവസത്തിനകം കൈമാറും. എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്? മാറേണ്ടവര്‍ ആരൊക്കെ? എന്നി ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരം ലഭിക്കുന്നതായിരിക്കും സര്‍വേ.

Leave A Reply