കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലെ ചര്‍ച്ച സുരേഷ് ഗോപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കൂടിക്കാഴ്ചയാണ്. മകളായ ഭാഗ്യ സുരേഷിന്റെ കല്ല്യാണം ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ എത്തിയതാണ് സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യക്കുമൊപ്പമാണ് മകളുടെ വിവാഹക്ഷണക്കത്ത് മോദിക്കു കൈമാറിയത്. താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു.
എന്നാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം നിരവധി കിംബദന്ധികളാണ് ഉയര്‍ന്നത്. ലോക്‌സഭ ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ സമയത്ത് സുരേഷ് ഗോപിയെ പ്രധാനമന്ത്രി വിളിപ്പിച്ചെങ്കില്‍ അത് മന്ത്രിസ്ഥാനം കൊടുക്കാന്‍ വേണ്ടിയാകുമെന്നാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ദര്‍ശനം. സ്വന്തം മകളുടെ കല്യാണം ക്ഷണിക്കാന്‍ പോയ സുരേഷ് ഗോപിയെ മാധ്യമങ്ങള്‍ സ്വീകരിച്ചത് ഈ രീതിയിലാണ്. തന്റെ കുടുംബത്തിലെ ആദ്യ വിവാഹമാണിത് അത് തന്റെ രാഷ്ട്രീയ നേതാവിനൊപ്പം ആകണമെന്ന് ആഗ്രഹിച്ചത് രാഷ്ട്രീയവല്‍ക്കരിച്ച് അനാവശ്യമായ വ്യാഖ്യാനത്തില്‍ എത്തി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുകയാണ് ബിജെപി വിരുദ്ധ രാഷ്ട്രീയപാര്‍ട്ടികളും അതിന് കുടപിടിക്കുന്ന മാധ്യമങ്ങളും.
ലോകസഭാ ഇലക്ഷനു 6 മാസം മാത്രം ബാക്കി നിക്കേ സുരേഷ് ഗോപിയെ മന്ത്രി സ്ഥാനത്തേക്ക് ആഹ്വാനം ചെയ്യില്ല എന്നത് സുബോധം ഉള്ള ആര്‍ക്കും മനസ്സിലാകും, കുപ്രചരണങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതിനു നില നില്‍പ്പുണ്ടാവില്ല.
മൂന്നാം മുന്നണിക്ക് കരുത്തുറ്റ ആര്‍ജ്ജവം പകരുന്ന രാഷ്ട്രീയ നേതാവാണ് സുരേഷ് ഗോപി. കേരളത്തില്‍ താമര വിരിയാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ ചങ്കൂറ്റത്തോടെ നിന്ന് ബിജെപിക്ക് വേണ്ടി പൊരുതുന്ന നേതാവാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ പദയാത്ര ചെറുതല്ലാത്ത ആത്മവിശ്വാസം ബിജെപിക്ക് നല്‍കിയിട്ടുണ്ട്. കേരള ബിജെപി ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു പദയാത്ര ആദ്യമായാണ് ഒരു നേതാവ് നടത്തുന്നത്. അതുകൊണ്ടു തന്നെ അത് മൂന്നാം മുന്നണിക്ക് ഗുണം ചെയ്യും. ബിജെപി വിരുദ്ധര്‍ എത്രയൊക്കെ നുണകള്‍ പടച്ചു വിട്ടാലും മൂന്നാം മുന്നണി വീഴില്ല.