തട്ടിപ്പിലും വെട്ടിപ്പിലും കോൺഗ്രസ് നേതാക്കളെ തോൽപിക്കാൻ ആര്ക്കും കഴിയില്ല എങ്ങനെയൊക്കെ സ്വന്ധം കീശ നിരകം എന്നാണ് കോൺഗ്രസ് നേതാക്കൾ ഓരോ ദിവസവും റിസർച്ച് ചെയ്തുകൊണ്ട് ഇരിക്കുന്നത്. ഇവരൊക്കെ പഠിച്ച കള്ളന്മാരായാണ്. ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന നേതാക്കൾ. . . ഇവരാണ് അടുത്ത ഭരണം കയ്യേറി നല്ല ഭരണം കാഴ്‌ചവെയ്‌ക്കാൻ പോകുന്നത്. . കഴിഞ്ഞ ദിവസം നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഭരണത്തിലുള്ള ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്കിൽ ഉന്നത നേതാക്കളുടെ കോടികളുടെ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തുന്നു. . . ഇക്കൂട്ടർ പല രൂപത്തിലും ഭാവത്തിലുമാണ് തട്ടിപ്പുമായി ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. . . അതിലെ ഒരു തട്ടിപ്പിന്റ കളിയാണ് ഇപ്പോൾ വെളിച്ചതായിരിക്കുന്നത്. . കോൺഗ്രസ് വാർഡ് കമ്മിറ്റി ഭാരവാഹികളെന്ന വ്യാജരേഖയുണ്ടാക്കി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഒരുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണ് ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം എടാട്ട് ചെറാട്ട് സ്വദേശികളായ കെ. വിജയൻ, എടാട്ടെ സി.പി. ജയരാജൻ എന്നിവരുടെ പേരിലാണ് വഞ്ചനാക്കുറ്റത്തിനു കേസ് എടുത്തിരിക്കുന്നത്. . കൂടാതെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുതിട്ടുണ്ട്. .
എടാട്ടെ എം.പി. മധുസൂദനന്റെ പരാതിയെ തുടർന്നാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്. കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ വിജയനും വൈസ് പ്രസിഡന്റായ ജയരാജും ചേർന്നാണ് തട്ടിപ്പ് നടത്തിയതായി പരാതിയിലുള്ളത്.
ദേശീയപാതാ വികസനത്തിനായി ദേശീയപാതാ അതോറിറ്റിക്ക് എടനാട് കോൺഗ്രസ് കമ്മിറ്റിയുടെ 17 സെന്റ് വിട്ടുകൊടുത്തിരുന്നു. നഷ്ടപരിഹാരമായി ലഭിച്ച 93,52,274 രൂപ പ്രതികൾ എടനാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണെന്ന വ്യാജരേഖയുണ്ടാക്കി ഇവരുടെ പേരിൽ കേരള ബാങ്കിന്റെ പയ്യന്നൂർ ശാഖയിൽ ആരംഭിച്ച ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി.
2021 ജനുവരി 27 മുതൽ സെപ്റ്റംബർ 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്ന് കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നാണ് പ്രതികൾക്കെതിരേ നടപടിയെടുക്കാൻ കോടതി നിർദേശിച്ചത്. ഇതുവരെയുള്ള പലിശയുൾപ്പെടെ 1.15 കോടി രൂപയാണ് വാർഡ് കമ്മിറ്റിക്ക് ലഭിക്കേണ്ടതെന്നും പരാതിയിലുണ്ട്. നിലവിലുള്ള വാർഡ് കമ്മിറ്റി ഭാരവാഹികളറിയാതെ തട്ടിക്കൂട്ടിയുണ്ടാക്കിയ വാർഡുകമ്മിറ്റി സെക്രട്ടറി/പ്രസിഡന്റ്, കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി എന്നിങ്ങനെ രണ്ടു കമ്മിറ്റിയുടെ പേരിലുണ്ടാക്കിയ ഒരേ അക്കൗണ്ട് നമ്പറാണ് ഇവർ ഉപയോഗിച്ചതെന്നും പരാതിയിലുണ്ട്.. .