ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ജലന്ധറില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

ചണ്ഡിഗഡ്: ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

സ്‌ഫോടനത്തെ തുടര്‍ന്ന് വീട് കത്തിനശിച്ചു. യശ്പാല്‍ ഖായ് (70), രുചി ഗായ്(40) മന്‍ഷ (14) ദിയ (12) അക്ഷയ് (10) തുടങ്ങിയവരാണ് മരിച്ചത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചതായി പോലീസ് അറിയിച്ചു.

Leave A Reply