ഈ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കെപിസിസി യോഗം ഒന്നും തന്നെ സതീശനും സുധാകരനും അത്ര നല്ലതായിരുന്നില്ല. . കണ്ടകശനി അല്ലെ അതെ കൊണ്ടേ പോകു എന്ന പറയുന്നത് പോലെ ആയിരുന്നു അവരുടെ അവസ്ഥ രാഷ്‌ട്രീയ വിഷയങ്ങളിൽ നിയമസഭയിലടക്കം ഏകപക്ഷീയമായി നിലപാടുകൾ പ്രഖ്യാപികുണ്ണ നമ്മുടെ പ്രതിപക്ഷനേതാവ് വി ഡി സതീശനും ദിവസവും പിണറായിക്കെതിരെ സമരം പ്രഖ്യാപിക്കുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരനും കെപിസിസി–- യുഡിഎഫ് യോഗങ്ങൾ വാൻ തിരിച്ചടി മാത്രമാണ് ഉണ്ടായത്. . എത്ര കിട്ടിയാലും ഇവർ പഠിക്കില്ല . . കഴിഞ്ഞ ദിവാസം മുതിർന്ന നേതാവായ എ കെ ആന്റണി ഉം കടുത്ത ഭാഷയിൽ ഇവർക്കെതിരെ സംസാരിക്കുകയുണ്ടായി. .
കേരള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്ന ‘ഹൈക്കമാൻഡ്’ ആയ വേണുഗോപാൽ പ്രധാന കാര്യങ്ങൾ ആന്റണിയുമായി ചർച്ച നടത്തുക പതിവാണ്. അങ്ങനെ പുതുപ്പള്ളി തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ മുതിർന്ന നേതാക്കൾതന്നെ സതീശനെതിരെ പരാതിപ്പെട്ടിരുന്നു. ‘നയിക്കാൻ സതീശൻ പോരാ’ എന്ന ചിന്ത ശക്തമായാൽ സ്വാഭാവികമായും ഗുണം കിട്ടുക കെ സി വേണുഗോപാലിനായിരിക്കും. ഉമ്മൻചാണ്ടിയുടെ നിര്യാണശേഷം ആരാണ് ഒന്നാമൻ എന്നതിനുള്ള ഉത്തരം ഇനിയും രൂപപ്പെട്ടുവരേണ്ടതുണ്ട്. സഹിഷ്ണുതയും നേതൃപാടവവും ജനങ്ങളുടെ അംഗീകാരവുമുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിനെ വലയ്ക്കുന്നുമുണ്ട്. ഈ സാഹചര്യംകൂടി മുന്നിൽ കണ്ടാണ് ആന്റണിയുടെ അടി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
സോളാർ ഗൂഢാലോചനയിൽ അന്വേഷണം നടത്തണമെന്ന് നിയമസഭയിലും വാർത്താസമ്മേളനങ്ങളിലും വി ഡി സതീശൻ തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിപക്ഷം ആവശ്യപ്പെട്ടാൽ അന്വേഷിക്കാൻ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നതാണ്. . . തന്റെ നിലപാടാണ് അന്തിമമെന്നും കെപിസിസിയും യുഡിഎഫും യോഗം ചേർന്ന് ഇക്കാര്യം പ്രഖ്യാപിക്കുമെന്നായിരുന്നു തുടർന്ന് സതീശന്റെ അറിയിപ്പ്.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയും കെപിസിസി വിശാല എക്സിക്യൂട്ടീവും യുഡിഎഫും സോളാർ വിഷയം തൊടാൻ തയ്യാറായില്ല. ഗൂഢാലോചന അന്വേഷിച്ചാൽ കോൺഗ്രസ് നേതാക്കൾ തന്നെ കുടുങ്ങുമെന്ന് ഉത്തമബോധ്യമുള്ളതിനാൽ വെല്ലുവിളികൾ അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു.
സഹകരണ വിഷയത്തിലും കോൺഗ്രസിന്റെ കേരളത്തിലെ അവസാന വാക്കാകേണ്ട കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാടുകളെ തള്ളുകയാണ് നേതൃയോഗങ്ങളും യുഡിഎഫ് യോഗവും ചെയ്തത്. സഹകരണ കാര്യങ്ങളിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങളുമായി സഹകരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചത്. ഇഡിയുടെ ആക്രമണം രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നുമുള്ള മുസ്ലിംലീഗിന്റെയും സിഎംപിയുടെയും നിർദേശം കോൺഗ്രസിന് അംഗീകരിക്കേണ്ടിവന്നു. എടുത്തുചാടി എന്തെങ്കിലും ചെയ്താൽ സഹകരണ മേഖലയ്ക്കാകെ ദോഷമാകുമെന്ന നിലപാടാണ് കോൺഗ്രസ് മുതിർന്ന നേതാക്കളും സ്വീകരിച്ചത്.. . . . ഇപ്പോൾ അടങ്ങി ഇരുന്നില്ലെങ്കിൽ കോൺഗ്രസ് ബേദക്കൾക്ക് തന്നെ അറിയാം അവർ തന്നെ ഇതിൽ കൊടുംഗും എന്നുള്ളത്. . . .