ജനതാ ദൾ എസിന്റെ ചവിട്ടു നാടകം , കേന്ദ്രത്തിൽ ബിജെപി , കേരളത്തിൽ ഇടതുമുന്നണി , ഉളിപ്പില്ലാത്ത ജന്മങ്ങൾ

ജനതാ ദൾ എസിന്റെ ചവിട്ടു നാടകം ഇന്നലെ അരങ്ങേറി , അവിടെയും തൊടില്ല ഇവിടെയും തൊടില്ല , എങ്ങനെയും അധികാരത്തിൽ കടിച്ചു തൂങ്ങികിടക്കണം , എം എൽ എ സ്ഥാനം പോകരുത് , അതായത് ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കഷത്തിലിരിക്കുന്നത് വീഴാനും പാടില്ല .

എന്തൊരു ദയനീയതയാണ് , അൽപ്പമെങ്കിലും ഉളിപ്പ് വേണ്ടേ ? മലയാളികൾക്ക് പണ്ടേ നിങ്ങളുടെ സ്വഭാവം വ്യക്തമായിട്ടറിയാം നിങ്ങൾ ഇങ്ങനെയാണെന്ന് , നിങ്ങൾക്കൊക്കെ ഇങ്ങനെ പറ്റൂ , കാരണം നിങ്ങളെല്ലാം അധികാരത്തിന്റെ മത്ത് പിടിച്ചവരാണ് .

നിങ്ങൾക്കൊന്നും അധികാരം വിട്ടുകൊടുക്കാൻ പറ്റില്ല , അതിന് ഏതറ്റം വരെ പോകാനും തയ്യാറാകും . പക്ഷെ അധികാരം ദൂരെയെറിഞ്ഞു തലയുയർത്തിനിന്ന വീരേന്ദ്രകുമാറിനെപോലെയുള്ള നേതാക്കന്മാർക്ക് കൂടി നിങ്ങൾ ആക്ഷേപമാണ് . പറയാതിരിക്കാൻ നിവർത്തിയില്ല .

ഇന്നലെ യോഗത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു , വലിയ വായിൽ വർത്തമാനം പറയുന്ന ആദർശം പറയുന്ന നിങ്ങൾ അതിലെവിടെയെങ്കിലും ദേശീയ നേതൃത്വത്തെ തള്ളി പറയുന്നുണ്ടോ ? പറഞ്ഞാൽ വിവരമറിയും .

കഴിഞ്ഞ യാഴച മന്ത്രി കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും ദേവഗൗഡയെ പോയി കണ്ട് ചർച്ച നടത്തി , നിങ്ങൾ എന്താണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തണം , നിങ്ങൾക്ക് പറയാൻ ബുദ്ധിമുട്ടാണെന്നറിയാം . നിങ്ങൾ ഗൗഡയുടെ കാലു പിടിച്ചു എം എൽ എ സ്ഥാനം നിലനിറുത്താൻ തിരുമുൽക്കാഴ്ച വച്ചിട്ടല്ലേ വന്നത്.

അതുകൊണ്ടാണ് പ്രമേയത്തിൽ ദേശീയ നേതൃത്വത്തിനെയോ ദേവ ഗൗഡയെയോ , കുമാരസ്വാമിയെയോ കുറ്റപ്പെടുത്തി ഒരക്ഷരം പറയാഞ്ഞത് . ഇത് നിങ്ങളുടെ കൂടെനിൽക്കുന്ന മൊണ്ണകൾക്ക് മനസ്സിലാകില്ല , അങ്ങനെ മനസ്സിലാകുന്നവർ നിങ്ങളുടെ കൂടെ നിൽക്കില്ലല്ലോ , നിങ്ങൾക്കധിക കാലം കൂടെ നിൽക്കുന്നവരെയും സമൂഹത്തെയും വിഡ്ഢികളാക്കി മുന്നോട്ടു പോകാൻ പറ്റില്ല . എഴുതിവച്ചോളു .

നിങ്ങൾ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ബി.ജെ.പി സഖ്യതീരുമാനത്തെ പാടേ തള്ളി കേരളത്തിൽ ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കാൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചുവെന്നാണ് . നിങ്ങളുടെ ഈ വീമ്പ് കേട്ടാൽ തോന്നും നിങ്ങളുണ്ടെങ്കിലേ ഇവിടെ ഇടതുമുന്നണിയും പിണറായി സർക്കാരും നിലനിൽക്കുകയുള്ളുവെന്ന് . ആ ബോധ്യമൊക്കെ മനസ്സിൽ വച്ചേക്കുന്നതാ നല്ലത് , സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാ നിങ്ങൾ ഇടതുമുന്നണിയിൽ നിൽക്കുന്നത് , അല്ലെന്ന് പറയാമോ ? അവരെ കാണുമ്പോൾ തലചൊറിഞ്ഞു നിൽക്കുന്നത് എത്രയോ പ്രാവശ്യം കേരള ജനത കണ്ടിട്ടുള്ളതാ .

പിന്നെ നിങ്ങൾ പറയുന്ന മറ്റൊരു ന്യായം സമാന സാഹചര്യം 2006ലും അഭിമുഖീകരിച്ചിരുന്നുവെന്നാണ് . അന്നത്തെകാര്യം ഒന്നുകൂടി ആലോചിച്ചു നോക്കിക്കേ , അന്ന് ദേശീയ നേതൃത്വം ബിജെപിയോടൊപ്പം പോയില്ല , കർണാടക കമ്മിറ്റി മാത്രമാണ് കുമാര സ്വാമിയുടെ നേതൃത്വത്തിൽ ബിജെപിയോടൊപ്പം പോയത്.

അപ്പൻ മകനെ തള്ളിപ്പറയുകയും ചെയ്തു . എന്നാലിപ്പോൾ ആ സാഹചര്യമല്ല , അപ്പനും മോനും കൂടിയാണ് പോയിരിക്കുന്നത് . സംശയമുണ്ടെങ്കിൽ വന്നാൽ തെളിവ് തരാം , പഴയ പത്രങ്ങളൊക്കെ ഒന്നെടുത്ത് നോക്കിയാൽ മതി , കാര്യം മനസ്സിലാകും .

ഇപ്പോൾ ഫലത്തിൽ ദേശീയ നേതൃത്വം എൻ.ഡി.എയ്‌ക്കൊപ്പവും സംസ്ഥാനഘടകം ഇടതുമുന്നണിയുടെ ഭാഗമായി തുടരുകയും ചെയ്യുന്നു , ഇതിന് മറുപടി പറയേണ്ടത് സിപിഎമ്മും ഇടതുമുന്നണിയുമാണ് . സിപിഎം മിണ്ടിയില്ലെങ്കിൽ നിങ്ങളുടെ അറിവോടെയാണ് അവരിങ്ങനെ നിൽക്കുന്നതെന്ന് പറയേണ്ടി വരും.

ഏതായാലും മ്ലേച്ചമായി പോയി ഇന്നലത്തെ യോഗവും രാഷ്ട്രീയ പ്രമേയവും , ഒട്ടും ഉളിപ്പില്ലാത്ത ജന്മങ്ങൾ .

Leave A Reply