ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ സർക്കാർ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി

വിജയവാഡ: ഇസ്രയേലില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മടക്കി എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും അതിനുള്ള ജോലിയിലാണെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി മീനാക്ഷി ലേഖി.

ഇസ്രയേലിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ച് വരികയാണ്. ‘ഇസ്രയേലില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പരാമധി ശ്രമിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. മുന്‍കാലങ്ങളിലും ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വിദ്യാര്‍ഥികളെ മടക്കി എത്തിച്ചിട്ടുണ്ട്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരോടും ജാഗ്രതയോടെ സുരക്ഷിതരായി ഇരിക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply