ഡൽഹി: ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്. സംഘർഷം ശക്തമാകുമ്പോൾ മുന്നറിയിപ്പുമായി ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി നഓർ ഗിലോൺ രംഗത്തെത്തി. തിരിച്ചടി എങ്ങനെ നൽകണമെന്ന് ഞങ്ങൾക്കറിയാമെന്ന് നഓർ ഗിലോൺ പറഞ്ഞു. ഇസ്രയേലിനുവേണ്ടി ആരോടും യുദ്ദത്തിനിറങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും നഓർ ഗിലോൺ വ്യക്തമമാക്കി.
‘ഞങ്ങൾ സ്വയം പോരാട്ടം നടത്തും, അമേരിക്ക ഞങ്ങളെ സഹായിക്കുന്നുണ്ട്. തിരിച്ചടി എങ്ങനെ നൽകണമെന്ന് ഞങ്ങൾക്കറിയാം, അതിനുള്ള എല്ലാ സംവിധാനങ്ങളും ഞങ്ങളുടെ പക്കലുണ്ട് – ഗിലോൺ വ്യക്തമാക്കി.
അതേസമയം, ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ ആര്‍മി മേജര്‍ ജനറല്‍ ഗസൻ അൽയാനും രംഗത്ത് എത്തി. ഹമാസ് തുറന്നത് നരകത്തിന്‍റെ കവാടമാണെന്നാണ് മേജര്‍ ജനറൽ പറഞ്ഞു. ഹമാസ് ഉപയോഗിക്കുന്ന ബഹുനില കെട്ടിടങ്ങൾ ലക്ഷ്യമിടുന്നതിന് മുമ്പ് താമസക്കാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.