സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുമായി ജല മെട്രോ യാത്ര നടത്തി

തൃശ്ശൂർ: സെറിബ്രൽ പാൾസി ദിനത്തിന്റെ ഭാഗമായി സെറിബ്രൽ പാൾസി കുട്ടികൾക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷന്റെ നേതൃത്വത്തിൽ ബോട്ട് യാത്ര നടത്തി. പൊതു സൗകര്യങ്ങളും പൊതു യാത്രാ സംവിധാനങ്ങളും സെറിബ്രൽ പാൾസി ബാധിതരായ കുട്ടികൾക്ക് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയുമാണെന്ന അവബോധം പൊതുസമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് സെറിബ്രൽ പാൾസി ദിനത്തിൽ ബോട്ട് യാത്ര നടത്തിയത്. നിപ്മറിലെ സി പി ബാധിതരായ 39 കുട്ടികളും അവരുടെ രക്ഷിതാക്കളും സ്പെഷ്യൽ സ്കൂൾ ടീച്ചർമാരും വാട്ടർ മെട്രൊ യാത്രയിൽ പങ്കെടുത്തു.

ലോക സെറിബ്രൽ പാൾസി വാരാചരണത്തിന്റെ ഭാഗമായി വിദഗ്ദ്ധ ഡോക്ടർമാർ തെറാപ്പിസ്റ്റുകൾ വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറും സഹായക സാങ്കേതിക വിദ്യാപ്രദർശനവും ഇന്ന് നിപ്മറിൽ നടക്കും. സെറിബ്രൽ പാൾസി പ്രതിരോധം, നേരത്തേയുള്ള ഇടപെടൽ മാനേജ്മെന്റ് എന്നിവയിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിനോട് അനുബന്ധിച്ച് സഹായക സാങ്കേതിക വിദ്യാ പ്രദർശനവും സംഘടിപ്പിക്കും. കേര ളത്തിന് അകത്തുനിന്നും പുറത്തു നിന്നുമായ നൂറോളം വിദഗ്ധർ സെമിനാറിൽ പങ്കെടുക്കും.

Leave A Reply