യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 9 വരെ മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച കുറയും. 1000 മീറ്ററിൽ താഴെ ദൃശ്യപരത കുറയുന്നതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലിസ് അറിയിച്ചു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാൻ പൊലിസ് നിർദേശിച്ചു.
കാലാവസ്ഥ, പൊതുവേ, ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. മേഘങ്ങൾ കിഴക്കും തെക്കും ഭാഗത്ത് പ്രത്യക്ഷപ്പെടുകയും ഉച്ചയോടെ സംവഹനമായി രൂപപ്പെടുകയും ചെയ്യും. രാത്രിയിലും തിങ്കളാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്