അജ്‌മാൻ പൊലിസ് സേനയിലേക്ക് രണ്ട് വിഭാഗങ്ങളിൽ തൊഴിൽ അവസരം. ഫിറ്റ്നസിലോ ഷൂട്ടിങ്ങിലോ കഴിവുള്ളവർക്കാണ് അവസരം ഉള്ളത്. യുഎഇയിലെ താമസക്കാർക്ക് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്.രണ്ട് ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുമെന്ന് അജ്മാൻ പൊലിസ് അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ നടത്താവുന്നതാണ്.
- ഫിറ്റ്നസ് ട്രെയിനർ
- ഷൂട്ടിംഗ് ഇൻസ്ട്രക്ടർ
ജോലിക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ ഇനി പറയുന്നവയാണ്
- മുൻ പരിചയം നിർബന്ധമാണ്
- അപേക്ഷകന്റെ പ്രായം 35 വയസ്സിന് താഴെയായിരിക്കരുത്
- പരിശീലകന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
- അപേക്ഷകൻ യുഎഇയിലെ താമസക്കാരനും ആയിരിക്കണം
താൽപ്പര്യമുള്ളവർ അവരുടെ ബയോഡാറ്റകൾ അറിയിപ്പ് തീയതി (ഒക്‌ടോബർ 6) മുതൽ അഞ്ച് ദിവസത്തിനകം ഇമെയിൽ വഴി നൽകണം. s.humaid@ajmanpolice.gov.ae എന്ന വിലാസത്തിലാണ് ഇമെയിൽ അയക്കേണ്ടത്.