സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ വ്യാമോഹം മാത്രം- കെ സുരേന്ദ്രൻ
പത്തനംതിട്ട: സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ വ്യാമോഹം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്.
സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെന്ന എ.സി. മൊയ്തീന്റെ പ്രതികരണത്തിനു മറുപടിയുമായി പറയുകയായിരുന്നു സുരേന്ദ്രൻ.
മന്ത്രിയായിരുന്ന കാലത്ത് ചെയ്ത കൊള്ളരുതായ്മകള്‍ വെളിച്ചത്തുവരാതിരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് സുരേഷ് ഗോപിക്കെതിരെയുള്ള എ.സി. മൊയ്തീന്റെ പ്രസ്താവനയെന്നും സുരേന്ദ്രന് പ്രതികരിച്ചു.
സുരേഷ് ഗോപിയ്ക്കുവേണ്ടി എന്തിനാണ് ഇഡി കളമൊരുക്കുന്നത്. സുരേഷ് ഗോപി 2019 ല്‍ മത്സരിച്ചത് ഈഡി കളമൊരുക്കിയിട്ടാണോ എന്നും അദ്ദേഹം ചോദിച്ചു.