കേരളോത്സവം 2023: കോടഞ്ചേരിയിൽ പഞ്ചായത്ത് തല മത്സരങ്ങൾക്ക് തുടക്കമായി

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 15 മുതൽ 40 വയസ്സു വരെയുള്ള യുവതി യുവാക്കളുടെ സർഗ്ഗവാസനകളും കായിക മികവുകളും മറ്റുരക്കുന്ന കേരളോത്സവം 2023ന് തുടക്കമായി.

ഒക്ടോബർ 15 വരെ വിവിധ വേദികളിലായി നടത്തപ്പെടുന്ന കേരളോത്സവം 2023 ൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം വേളംകോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത് ലറ്റിക് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്  നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്നാ അശോകൻ അധ്യക്ഷത വഹിച്ചു.

ഒക്ടോബർ ഒമ്പതിന് പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ  രാവിലെ 9 30ന് വോളിബോൾ മത്സരവും തുടർന്ന് ഷട്ടിൽ ബാഡ്മിൻറൺ മത്സരവും നടക്കും.

വിവിധ പ്രാദേശിക ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആവേശകരമായ മത്സരങ്ങളാണ് കേരളോത്സവം 2023 ൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ലഹരി മുക്ത ക്യാമ്പയിൻ്റെ ഭാഗമായി  പ്രാദേശിക സ്പോർട്സ് ക്ലബ്ബുകൾക്ക് ആവശ്യമായ കിറ്റുകൾ ഈ വർഷം തന്നെ നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് ചെമ്പകശ്ശേരി അറിയിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്,
വാർഡ് മെമ്പർമാരായ ജോർജുകുട്ടി വിളക്കുന്നേൽ, ബിന്ദു ജോർജ്, വാസുദേവൻ ഞാറ്റുകാലായിൽ, ഷജു ടി പി തെന്മലയിൽ, ഷാജി മുട്ടത്ത്, ലീലാമ്മ കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

Leave A Reply