ബിഎംഡബ്ല്യു എം 1000 ആർ ഇന്ത്യയില്‍, വില 33 ലക്ഷം

ബിഎംഡബ്ല്യു എം 1000 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു. 33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. നേക്കഡ് മോട്ടോർസൈക്കിളിന് അഞ്ച് ലക്ഷം രൂപ അധികമായി ഒരു ആഡ് ഓൺ കോംപറ്റീഷൻ പായ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ രണ്ടാമത്തെ എം മോട്ടോർസൈക്കിളാണിത്. എസ് 1000 ആർആർ സൂപ്പർബൈക്കിന്റെ അതേ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്.

BMW M 1000 R-ന് 13,750 rpm-ൽ 210hp ഉത്പാദിപ്പിക്കുന്ന 999 സിസി ഇൻലൈൻ ഫോർ എഞ്ചിൻ ലഭിക്കുന്നു. കൂടാതെ മണിക്കൂറിൽ 280 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. മണിക്കൂറിൽ പൂജ്യത്തില്‍ നിന്നും 200 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.2 സെക്കൻഡ് മതി. പൂജ്യം  മുതൽ 100 ​​കി.മീ/മണിക്കൂർ വേഗത കൈവരിക്കുന്നത് 3.2 സെക്കൻഡ് കൊണ്ടാണ്. ടൈറ്റാനിയം പിൻ സൈലൻസറിൽ നിന്ന് ഉത്ഭവിക്കുന്ന സമ്പന്നമായ ശബ്ദം ബൈക്ക് പ്രദാനം ചെയ്യുന്നു. റെയിൻ, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ എന്നിവ ഉൾപ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകൾ ഇതിന് ലഭിക്കുന്നു.

Leave A Reply