വൈദ്യുതി, ഹരിത ​ഹൈഡ്രജൻ രംഗത്ത്​ സഹകരണത്തിനൊരുങ്ങി ഇന്ത്യയും സൗദിയും

വൈദ്യുതി, ഹരിത ​ഹൈഡ്രജൻ രംഗത്ത്​ സഹകരണത്തിനൊരുങ്ങി ഇന്ത്യയും സൗദിയും.യു.എൻ കാലാവസ്ഥ സെക്ര​​ട്ടേറിയറ്റിന്‍റെ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ​-ഉത്തരാഫ്രിക്ക കാലാവസ്ഥാ വാരം പരിപാടിയിലാണ്​ സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജ മന്ത്രി രാജ് കുമാർ സിങ്ങും​ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്​.

ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച്​ പരസ്​പരം വൈദ്യുതി കൈമാറുന്നതിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, ഇരുരാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജ​െൻറയും പുനരുപയോഗ ഊർജ പദ്ധതികളുടെയും വികസനവും സംയുക്ത ഉൽപ്പാദനവും, ശുദ്ധമായ ഹരിത ഹൈഡ്രജനിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖല സൃഷ്​ടിക്കൽ, പുനരുപയോഗ ഊർജ മേഖല എന്നിവ സ്ഥാപിക്കുകയാണ്​ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്​.

Leave A Reply