ഫഹദിന്റെ നായികയായി കല്യാണി, ഓടും കുതിര ചാടും കുതിര നവംബറിൽ

ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായിക.

ഇതാദ്യമായാണ് കല്യാണി പ്രിയദർശൻ ഫഹദിന്റെ നായികയാവുന്നത്. നവംബറിൽ ചിത്രീകരണം ആരംഭിക്കും.

നിവിൻ പോളി, ഐശ്വര്യലക്ഷ്‌മി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. നടൻ എന്ന വിലാസത്തിലും അൽത്താഫ് തിളങ്ങുകയാണ്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്‌റ്റിൻ വർഗീസാണ് സംഗീത സംവിധാനം. അൽത്താഫിന്റെ ആദ്യ ചിത്രത്തിലൂടെയാണ് ജസ്റ്റിൻ സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്രം നടത്തിയത്.

Leave A Reply