ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി

വയനാട്: വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില് കൗമാരക്കാരായ പട്ടികജാതി പട്ടിക വര്ഗ്ഗ വിഭാഗത്തില്പ്പെട്ട പെണ്കുട്ടികള്ക്കായി ഏകദിന കരിയര് ഗൈഡന്സ് ക്ലാസും കൗണ്സിലിംഗ് ക്യാമ്പും നടത്തി.

സുല്ത്താന് ബത്തേരി ശ്രേയസ് ഹാളില് നടന്ന ക്യാമ്പ് ജില്ലാ കളക്ടര് ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വനിതാ ശിശു സംരക്ഷണം ലക്ഷ്യം വെച്ച് ഹെര്ബാ ലൈഫിന്റെ സി.എസ് ആര്.ഫണ്ട് ഉപയോഗിച്ച് എന്.ജി.ഒ യുണൈറ്റ്ഡ് വേ ബംഗളൂരു, ജെ.സി.ഐ നാദാപുരവും ചേര്ന്നാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്.

ജെ.സി.ഐ നാദാപുരം പ്രസിഡന്റ് ഷൗക്കത്തലി എറോത്ത്, വനിതാ ശിശു സംരക്ഷണ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര് ടി. ഹഫ്സത്ത്, യുണൈറ്റഡ് വേ ബംഗളൂരു പ്രോഗ്രാം കോഡിനേറ്റര്ന്മാരായ അരുണ് പോള്, കെ.എം.ഹിബാ എന്നിവര് സംസാരിച്ചു.

Leave A Reply