കർണാടകത്തിൽ കർഷകദമ്പതിമാർ ജീവനൊടുക്കി

കടക്കെണിയിലായ കർഷകദമ്പതിമാർ ജീവനൊടുക്കി. കർണാടകത്തിലെ തുമകൂരുവിൽ താമസിക്കുന്ന ആന്ധ്ര അനന്തപുർ കല്യാണദുർഗ സ്വദേശികളായ മനു(26), ഭാര്യ പവിത്ര(24) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മാസങ്ങൾക്കുമുമ്പ് തക്കാളിവില കുതിച്ചുയർന്നപ്പോൾ ഇവർ സ്വകാര്യ പണമിടപാടുകാരിൽനിന്ന് പണം കടംവാങ്ങി സ്വന്തം ഗ്രാമത്തിൽ തക്കാളിക്കൃഷിയിറക്കിയിരുന്നു. തക്കാളിയുടെ വില കുറഞ്ഞതോടെ വലിയ നഷ്ടം സംഭവിച്ചു. കടംവാങ്ങിയ പണം തിരിച്ചുനൽകാൻ കഴിയാതെ നാടുവിട്ട് തുമകൂരുവിലെ റൊപ്പയിലെത്തി കർഷത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു.

Leave A Reply